വള്ളുവനാട്ടിലെ പുരോഗമന സംസ്കാരിക പ്രവർത്തനങ്ങളിൽ നിർണ്ണായക ചരിത്ര സ്‌ഥാനമുണ്ട്, കൊടുമുണ്ടയ്ക്ക്. ത്യാഗ നിർഭരമായ ആ പരമ്പര്യത്തിന്റെ ഊർജ്ജമുൾക്കൊണ്ടുകൊണ്ടാണ് 1969ൽ താഴെകൊടുമുണ്ടയിൽ ഒരു പഴയ പീടികമുറിയിൽ നമ്മുടെ വായനശാല പ്രവർത്തനമാരoഭിക്കുന്നത്.

കാലക്രമത്തിൽ, പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളും വൈവിധ്യമാർന്ന പ്രവർത്തന പരിപാടികളമുമായി ജില്ലയിലെ തന്നെ മികച്ച എ ഗ്രേഡ് ലൈബ്രറികളിലൊന്നായി നമ്മുടെ വായനശാല വളർന്നിട്ടുണ്ട്.

ആധുനിക സൗകര്യങ്ങളുള്ള മികച്ച ഒരു ഗ്രന്ഥാലയവും മുപ്പതുകളിൽ കൊടുമുണ്ടയിൽ പ്രവർത്തിച്ചിരുന്ന നവോത്ഥാന പരിശ്രമവും പ്രസിദ്ധീകരണവുമായ 'ഉദ്ബുദ്ധകേരള' ത്തിന്റെ സ്മരണയെ പുരസ്കരിച്ചു കൊണ്ട് വിപുലമായ ഒരു പൈതൃക വിജ്ഞാന കേന്ദ്രവും ഉൾപ്പടെ ഒരു പ്രവർത്തന പദ്ധതി എറ്റെടുത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ വനിതാ-വയോജന പുസ്തകവിതരണപദ്ധതി, ബാലവേദി, വനിതാവേദി, യുവജനവേദി, ഇൻസൈറ്റ് ഫിലിംസ് ക്ലബ്ബ്, സംഗീത-നൃത്ത വാദ്യ ക്ലാസ്സുകൾ, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ എന്നിവയും വായനശാലയുടെ നേതൃത്വത്തിൽ നടക്കുന്നു.
നോട്ടീസ് ബോർഡ്



THE GREAT MUSICIAN OF OUR TIME
Sri. T M Krishna

@ Kodumunda, Pattambi
Date: 05 October 2025

Registration